vande-bharat-680x450.jpg

വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത ഭക്ഷണ ചാർജ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ഭക്ഷണം ആവശ്യമില്ലാത്തവർക്കും നിർബന്ധിതമായി ഭക്ഷണ ചാർജ് നൽകേണ്ടി വരുന്നു. ഓണ്‍ലൈനായി വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്. ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ പോലും തുക നൽകേണ്ടി വരുന്നത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്.

അതേസമയം സംഭവം സാങ്കേതിക തകരാര്‍ മൂലമെന്നാണ് റെയില്‍വേയുടെ വിശദീകരണം. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഇടാക്കുന്നത്. യാത്രക്കാര്‍ പരമാവധി ഭക്ഷണം ഒഴിവാക്കിയുള്ള യാത്ര തിരഞ്ഞെടുക്കുന്നതിനിടെയാണ് ഈ നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *