നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള വേർപിരിയലിന് ശേഷം, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ തൻ്റെ പുതിയ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലും ഫാഷൻ താരവുമായ മഹിക ശർമ്മയാണ് ഹാർദിക്കിൻ്റെ പുതിയ പ്രണയിനി. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡ് ഗ്ലാമർ ലോകത്തെയും ഒരുപോലെ ഇളക്കിമറിച്ച പ്രണയമാണിത് എന്നതിൽ സംശയമില്ല.
ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഈ ബന്ധം സ്ഥിരീകരിച്ചതിന് ശേഷം, ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ഇവർ പങ്കുവെച്ച ‘ഗെയിം നൈറ്റ് ഡേറ്റ്’ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മഹിക ശർമ്മ തങ്ങളുടെ ഡേറ്റ് നൈറ്റ് നിമിഷങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും കാണിക്കുന്നില്ല. അതേസമയം അവരുടെ ഏറ്റവും പുതിയ ചിത്രം ശ്രദ്ധിക്കപ്പെടുന്നത് അതിലെ ലാളിത്യം കൊണ്ടാണ്. ഹാർദിക്കിൻ്റെ ജന്മദിനം ആഘോഷിച്ച ബീച്ച് അവധിക്കാലമാണ് ഇവരുടെ ബന്ധം സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കാരണമായത്.
ഒക്ടോബർ 10-ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് ഹാർദിക്കിന്റെയും മഹികയുടെയും വീഡിയോകൾ വൈറലായതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായത്.
ആരാണ് മഹിക ശർമ്മ?
ഹാർദിക്കിനേക്കാൾ ഏഴ് വയസ്സ് ഇളയ മോഡലാണ് മഹിക ശർമ്മ. ഫാഷൻ ലോകത്ത് അവർ സുപരിചിതയാണ്. ELLE, ഗ്രാസിയ തുടങ്ങിയ മുൻനിര മാസികകളുടെ കവറിൽ മഹിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫാഷൻ അവാർഡുകളിൽ മോഡൽ ഓഫ് ദി ഇയർ അവാർഡ് പോലും അവർ നേടിയിട്ടുണ്ട്.
