Home » Blog » Kerala » ഇങ്ങനെയെല്ലാം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയോ പെണ്ണേ; പുതിയ വിശേഷം പങ്കുവച്ച് രാഹുലും ശ്രീവിദ്യയും
sreevidhya-680x450

ലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും തങ്ങളുടെ പുതിയ യാത്രാവിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ടർക്കിയിലാണ് ഇരുവരും ക്രിസ്മസ് ആഘോഷിച്ചത്.

മിനിസ്‌ക്രീനിലൂടെ ശ്രീവിദ്യ ആരാധകരുടെ പ്രിയങ്കരിയായപ്പോൾ, രസകരമായ മിനി വ്ളോഗുകളിലൂടെയാണ് സംവിധായകൻ കൂടിയായ രാഹുൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ശ്രീവിദ്യയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പുതിയ വിശേഷം അറിയിച്ചത്. 2025-ൽ തങ്ങൾ സന്ദർശിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ടർക്കിയെന്ന് രാഹുൽ കുറിപ്പിൽ വ്യക്തമാക്കി. ഈ വർഷം യാത്രകൾക്കായി മാറ്റിവെച്ച ദമ്പതികളുടെ പുതിയ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കല്യാണ പുതുമോടിയിൽ കഴിഞ്ഞ ക്രിസ്മസിന് പ്ലം കേക്കും കഴിച്ച്, കാക്കനാടിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് ഞാൻ നിന്നേം കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങും… നോക്കിക്കോ എന്ന് പറഞ്ഞപ്പോൾ, സ്വപ്നത്തിൽ പോലും കരുതിയോ പെണ്ണേ… ഇത്തവണത്തെ ക്രിസ്മസ് ഇങ്ങനെ ദൂരെ ടർക്കിയുടെ തണുപ്പത്ത് ആയിരിക്കും എന്ന്? ഈ വർഷത്തെ അഞ്ചാമത്തെ രാജ്യം …. അപ്പോൾ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ, എന്നാണ് ചിത്രങ്ങൾക്കൊപ്പം രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇരുവരുടെ പോസ്റ്റിന് നിരവധി പേരാണ് കമ്മന്റുകളായി എത്തുന്നത്. സെലിബ്രിറ്റികളും കമ്മന്റ് ചെയ്യുന്നുണ്ട്. കൈയിൽ പണമില്ലാത്ത കാലത്ത് എന്നെ പൊന്നുപോലെ നോക്കിയവൾ, തന്റെ വളർച്ചയിൽ ശ്രീവിദ്യ നൽകിയ പിന്തുണയെക്കുറിച്ച് രാഹുൽ മുൻപ് പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. കൃത്യമായ വരുമാനമില്ലാതിരുന്ന പ്രതിസന്ധി ഘട്ടങ്ങളിലും ശ്രീവിദ്യ തന്നെ ചേർത്തുപിടിച്ചതിനെക്കുറിച്ച് രാഹുൽ പലപ്പോഴും വാചാലനായിട്ടുണ്ട്.

രാഹുലിന്റെ മിനി വ്ളോഗുകൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാം വ്ളോഗുകളിലൂടെ മികച്ച വരുമാനം ലഭിച്ചു തുടങ്ങിയെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം വിശേഷങ്ങൾ, ബാലി യാത്രയിലെ മനോഹര നിമിഷങ്ങൾ, ഇരുവരുടെയും പ്രണയകഥ തുടങ്ങിയവയെല്ലാം രാഹുൽ തന്റെ വീഡിയോകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.