Home » Blog » Kerala » ആ ചിത്രത്തിലെ റോൾ വിനീതിനെ വെറുപ്പിച്ച് വാങ്ങിയത്; നിവിൻ പോളി
1a68d87a846803873653d3a22c668a4d41ffa6ad7743954d7f4ca08059e1b07e.0

ട്ടത്തിൻ മറയത്ത്, പ്രേമം, വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയനടനായി മാറിയ താരമായിരുന്നു നിവിൻ പോളി. അടുത്തിടെയായി താരത്തിന് വലിയ ഹിറ്റുകൾ കുറവായിരുന്നു. എന്നാൽ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് താരം. നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ നിവിൻ ഒരു അഭിമുഖത്തിൽ സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘പ്രേമം പുറത്തിറങ്ങിയതിന് ശേഷം കാമുക വേഷങ്ങളുടെ വലിയ ഒഴുക്കായിരുന്നു. അതിൽ നിന്ന് മാറി ഉടനെ ചെയ്തത്‌ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയായിരുന്നു. മുൻ മാതൃകകളില്ലാത്തൊരു ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. സ്ഥിരം പൊലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായൊന്ന് എന്നാണ് എബ്രിഡ് ഷൈൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. വ്യത്യസ്തമായ വേഷങ്ങൾ ഏറ്റെടുക്കുമ്പോഴെല്ലാം സംശയങ്ങൾ കൂടെയുണ്ടാകും. 1983 യിലെ അച്ഛൻ വേഷം ചലഞ്ചിങ്ങായിരുന്നു. കഥാപാത്രത്തിന്റെ പലതരത്തിലുള്ള ഗെറ്റപ്പുകൾ പരീക്ഷിച്ചു. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. കഥ കേൾക്കുമ്പോൾ മനസിൽ വരയ്ക്കുന്ന ചിത്രങ്ങളോട് പൊരുത്തപ്പെടുന്ന കഥാപാത്രങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ കഥാപാത്രം അങ്ങനെ ഇഷ്ടപ്പെട്ട് വിനീതിന്റെ പുറകെക്കൂടി വെറുപ്പിച്ച് വാങ്ങിയതാണ്’ നിവിൻ പോളി പറഞ്ഞു.

അതേസമയം അഖിൽ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന സർവ്വം മായ എന്ന സിനിമയാണ് നിവിൻ പോളിയുടെതായി റീലിസിനൊരുങ്ങുന്നത്. ഒരു പക്കാ ഫൺ ഫാമിലി എൻറർടെയിനർ ആയിരിക്കും ചിത്രം എന്നാണ് ലഭിക്കുന്ന സൂചന. ഏറെ നാളുകൾക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും കയ്യടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും.