ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആലുവ ആർ ടി ഒ ഓഫീസിന് കമ്പ്യൂട്ടറുകൾ കൈമാറി. ആർ ടി ഒ ഓഫീസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് കോർപ്പറേറ്റ് സർവീസസ് ഡിപ്പാർട്ട്മെന്റ് മേധാവി ആർ വിനോദ് കുമാറിൽ നിന്ന് ജോയിന്റ് ആർ ടി ഒ അഫ്സൽ അലി കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പ്രവീൺ ജെ എസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിബിൻ രാജ് എന്നിവരെ കൂടാതെ ഓഫീസിലെ മറ്റു ജീവനക്കാരും സന്നിഹിതരായി.
