Home » Blog » Kerala » ആലിയ ഭട്ടിന്റെ ‘ആൽഫ’യ്ക്ക് സമ്മിശ്ര പ്രതികരണം; വിമർശനവുമായി പ്രേക്ഷകർ
images - 2026-07-03T190242.118

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൽ നിന്നുമെത്തിയ പുതിയ ചിത്രം ‘ആൽഫ’യ്ക്ക് തിയേറ്ററുകളിൽ നിന്നും കനത്ത നിരാശ മാത്രം. ഈ സ്പൈ സീരീസിലെ ആദ്യത്തെ വനിതാ കേന്ദ്രീകൃത ചിത്രമെന്ന വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ അതീവ മോശം അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയ വൈആർഎഫ് സ്പൈ ചിത്രങ്ങളിൽ വച്ച് ഏറ്റവും നിലവാരം കുറഞ്ഞ സിനിമയാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

 

തുടക്കം മുതൽ ഒടുക്കം വരെ പ്രവചിക്കാൻ സാധിക്കുന്ന തിരക്കഥയും പുതുമയില്ലാത്ത അവതരണവുമാണ് സിനിമയ്ക്ക് വില്ലനായത്. ആലിയ ഭട്ടും ശർവരിയും ആക്ഷൻ രംഗങ്ങളിൽ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചതെന്നും അണിയറപ്രവർത്തകർ കൊട്ടിഘോഷിച്ചതുപോലെയുള്ള ഒരു മാസ്സ് അനുഭവം സമ്മാനിക്കാൻ സിനിമയ്ക്കായില്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നുണ്ട്. ചിത്രത്തിൽ ‘കബീർ’ എന്ന ഐക്കോണിക് കഥാപാത്രമായി എത്തുന്ന ഹൃത്വിക് റോഷന്റെ സർപ്രൈസ് കാമിയോ റോൾ മാത്രമാണ് ചിത്രത്തിലെ ഏക ആശ്വാസമെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ‘ദി റെയിൽവേ മെൻ’ എന്ന പ്രശസ്ത സീരീസിന് ശേഷം ശിവ് റവയിൽ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.