ആരോഗ്യം ആനന്ദം ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിന്‍ രണ്ടാംഘട്ടം മലപ്പുറത്തു തുടങ്ങി

പുകയിലരഹിത സമൂഹം യാഥാര്‍ഥ്യമാക്കാന്‍ കൂട്ടായ പ്രയത്നം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക പറഞ്ഞു. ലോക പുകയില രഹിത ദിനത്തില്‍ ആരോഗ്യം ആനന്ദം എന്ന പേരില്‍ നടത്തുന്ന ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിന്‍ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പുകയിലയ്ക്കെതിരെ ബോധവല്‍ക്കരണം. പുകയില രഹിത വിദ്യാലയം, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, വദനാര്‍ബുദ സ്‌ക്രീനിങ്, തുടങ്ങിയവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്.

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിലെ ചടങ്ങില്‍ പ്രദേശത്തെ വിദ്യാലയങ്ങളെ പുകയിലരഹിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. പുകയിലരഹിത വിദ്യാലയങ്ങള്‍ ഒരു സമൂഹ നിക്ഷേപം ആണെന്നും ഡിഎംഒ കൂടിച്ചേര്‍ത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ.എ. ഷിബുലാല്‍ അധ്യക്ഷനായിരുന്നു. ആരോഗ്യ കേരളം ഡിപിഎം ഡോ. പി എന്‍ അനൂപ് മുഖ്യപ്രഭാഷണം നടത്തി ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഫിറോസ്ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടെക്നിക്കല്‍ അസിസ്റ്റന്റ് സി കെ സുരേഷ് കുമാര്‍ പുകയിലരഹിത വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.കെ കെ പ്രവീണ. ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ കെ പി സാദിഖ് അലി, പി എം ഫസല്‍ ബയോളജിസ്റ്റ് വി വി ദിനേശ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുരേഷ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാസ്മിന്‍ യൂസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാസര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *