Home » Blog » Kerala » ആരും എന്നെ പഠിപ്പിക്കേണ്ട; എപ്പോൾ ചാവണമെന്ന് കാലം തീരുമാനിക്കും! വിനായകൻ
Untitled-1-Recovered-Recovered-Recovered-Recovered-Recovered-1

ട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. വിനായകന്റെ പരിക്കിനെ പരിഹസിച്ചും ഇത് ‘കർമ്മഫലമാണെന്ന്’ ആരോപിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിദ്വേഷ കമന്റുകൾക്കെതിരെ താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് വിനായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിനായകൻ എപ്പോൾ മരിക്കണമെന്ന് കാലം തീരുമാനിക്കുമെന്നും തന്റെ കർമ്മത്തെക്കുറിച്ച് ആരും ക്ലാസ് എടുക്കേണ്ടെന്നും താരം തുറന്നടിച്ചു. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. ‘കർമ്മ’ എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും, അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് തിരിച്ചെന്തൂരിൽ ആട് 3യുടെ സംഘട്ടന രംഗങ്ങൾക്കിടെയാണ് വിനായകന് പരിക്കേറ്റത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങൾക്കിടെ വിനായകന് പേശികൾക്ക് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആർഐ സ്‌കാനിലാണ് പേശികൾക്ക് സാരമായ ക്ഷതം കണ്ടെത്തിയത്.