4edafffd495e9591c7c5ffb4b4a11daf7e61bce6ae7b5e94978b389186564bad.0

അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൂനെയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ. സുബൈർ ഹംഗാർക്കർ എന്നയാളെയാണ് മഹാരാഷ്ട്ര ആന്റി-ടെററിസം സ്ക്വാഡ് പിടികൂടിയത്. കൊന്ധ്‌വയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ നാലു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

യുവജനങ്ങളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതിനും, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതും, മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലുമുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതുമായ കുറ്റങ്ങളാണ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. സുബൈറിന്റെ താമസസ്ഥലത്തു നിന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ഉപയോഗിച്ചതായി കരുതുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *