ecb8c03a97c0d193d2e1feff119a8bae1c33a7965b9439f51eeeda11fa543e97.0

നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ അഭ്യൂഹങ്ങൾക്കിടെ, വിജയിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും, ‘അവനുവേണ്ടി വെടിയുണ്ടയേൽക്കാൻ വരെ തയ്യാറാണ്’ എന്നുമാണ് രശ്മിക വെളിപ്പെടുത്തിയത്. ‘

കൂടെ അഭിനയിച്ചവരിൽ ആരെ വിവാഹം ചെയ്യാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് വിജയ് ദേവരകൊണ്ട എന്നായിരുന്നു രശ്മികയുടെ മറുപടി. ഒരു ജീവിത പങ്കാളിയിൽ താൻ എന്തൊക്കെയാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും രശ്മിക മറുപടി നൽകി.

“സത്യസന്ധമായും ആഴത്തിലും എന്നെ മനസ്സിലാക്കാൻ കഴിവുള്ള ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാൻ മടിയില്ലാത്ത, യഥാർത്ഥത്തിൽ നല്ലവനായ ഒരാൾ. എനിക്കൊപ്പമോ എനിക്ക് വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. നാളെ എനിക്കെതിരെ ഒരു യുദ്ധമുണ്ടായാൽ എനിക്ക് വേണ്ടി പോരാടുന്നയാളായിരിക്കണം അവൻ. ഞാനും അത് തന്നെ ചെയ്യും, അവനുവേണ്ടി ഞാനും വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയ്യാറാണ്,” രശ്മിക പറഞ്ഞു.

കൂടാതെ, ‘കൂടെ അഭിനയിച്ച നടന്മാരിൽ ആരെ കൊല്ലും, ആരെ വിവാഹം ചെയ്യും, ആരെ ഡേറ്റ് ചെയ്യും’ എന്ന ചോദ്യത്തിന്, ആനിമേഷൻ കഥാപാത്രമായ നരുട്ടോയുമായി ഡേറ്റ് ചെയ്യുമെന്നും വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കുമെന്നും രശ്മിക മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *