gill-ipl-680x450.jpg

സ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയത്തിന് പിന്നാലെ, ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടീം സെലക്ഷനിലെ പിഴവുകളാണ് ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമെന്നും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കാണിച്ച അതേ അബദ്ധം ഗില്ലും ഗംഭീറും ആവർത്തിക്കുകയാണെന്നും കൈഫ് തുറന്നടിച്ചു.

മഴ തടസ്സപ്പെടുത്തിയ ആദ്യ ഏകദിനത്തിൽ, ഡക്ക്‌വർത്ത്-ലൂയിസ്-സ്റ്റേൺ (ഡി.എൽ.എസ്) നിയമപ്രകാരം ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തകർത്തത്. ഗില്ലും സംഘവും അർഹിച്ച തോൽവി കൂടിയായിരുന്നു ഇതെന്നും കൈഫ് അഭിപ്രായപ്പെട്ടു. കാരണം, കളിയിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയയുടെ ആധിപത്യം പ്രകടമായിരുന്നു.

സ്വന്തം യൂട്യൂബ് ചാനലിൽ നടന്ന മത്സര വിശകലനത്തിലാണ് കൈഫ് ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ചത്. സീം ബൗളിങ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡി ഒരു കംപ്ലീറ്റ് ബൗളറല്ലെന്നും, അദ്ദേഹത്തെ ഒരു ബൗളറെന്ന നിലയിൽ ഇന്ത്യക്ക് അധികം ആശ്രയിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *