Home » Blog » Cinema » “അമ്മയുടെ എക്സിക്യൂട്ടിവിൽ നിന്ന് ഞാൻ രാജിവയ്ക്കാൻ കാരണം ടിനി ടോം”; തുറന്നടിച്ച് അൻസിബ ഹസൻ
26

കൊച്ചി: നടൻ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് നടി അൻസിബ ഹസൻ. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്ന് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്ന് അൻസിബ പറഞ്ഞു. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ വെളിപ്പെടുത്തി.

അതേസമയം, ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തൽ എന്നും നടി പ്രതികരിച്ചു.