xgvxg-680x450.jpg

സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’-ന്റെ ചിത്രീകരണ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റിലീസിനായി കേരളക്കര കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഏറ്റവും പുതിയ ഷൂട്ടിങ് വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.

യുകെയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ റെഡ് റേഞ്ച് റോവറിൽ കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്നിറങ്ങുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടി സ്‌ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവർത്തകരെ ക്യാമറയിൽ പകർത്തുന്നതുമെല്ലാം ഈ വീഡിയോയിൽ കാണാം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ 2-ന് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ റിലീസ് ചെയ്തിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവയാണ് സഹനിർമ്മാതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *