മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ്, തിരൂര്‍ ജില്ലാ ആശുപത്രി, ആരോഗ്യ കേരളം, ജില്ലാ ഡിവിസി യൂണിറ്റ്, സി.എച്ച്.സി വെട്ടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരൂര്‍ ഇല്ലത്തപ്പാടം ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നാളെ (നവംബര്‍ 28) ന് മെഗാ രക്ത പരിശോധനാ ക്യാംപ് നടത്തുന്നു. രാത്രി ഏഴു മണിയ്ക്കാരംഭിക്കുന്ന ക്യാംപില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി 600 ഓളം ക്യാംപുകള്‍ സംഘടിപ്പിച്ച് മുഴുവന്‍ അതിഥി തൊഴിലാളികളെയും രക്ത പരിശോധനയ്ക്ക് വിധേയരാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് തിരൂരിലും ക്യാംപ് സംഘടിപ്പിക്കുന്നത്.
