Home » Blog » Kerala » ‘അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടതിന് തെളിവില്ല’; വിധിന്യായത്തിലെ നിർണായക കണ്ടെത്തലുകൾ പുറത്ത്
Dileep-3

ടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിജീവിതയുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. മലയാള സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചെന്ന വാദം തെളിയിക്കാൻ കൃത്യമായ സാക്ഷിമൊഴികളോ വസ്തുതാപരമായ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. മാത്രമല്ല, ആക്രമിക്കപ്പെട്ടതിന് ശേഷവും വർഷം രണ്ടോ മൂന്നോ സിനിമകളിൽ താൻ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

നടിയെ ഭീഷണിപ്പെടുത്തിയെന്ന അതിജീവിതയുടെ മൊഴിയും വിചാരണക്കോടതിയുടെ വിലയിരുത്തലിൽ വിശ്വാസയോഗ്യമല്ല. കാവ്യ മാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന വിവരം ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാരിയരോട് പറഞ്ഞതിനെ തുടർന്ന് ദിലീപ് തന്നെ തിരുത്തിപ്പറയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നായിരുന്നു നടിയുടെ മൊഴി. എന്നാൽ, ഈ ഭീഷണിക്ക് സാക്ഷികളില്ലെന്നും, ഇതേക്കുറിച്ച് നടി മറ്റാരോടും പറഞ്ഞതായി തെളിവുകളില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2012-ൽ കൊച്ചിയിൽ നടന്ന യൂറോപ്യൻ യാത്രയുടെ റിഹേഴ്സലിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു പ്രധാന വേഷങ്ങളിൽ. ഈ സമയത്ത് തന്നോടുള്ള വിരോധം കാരണം ദിലീപ് സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴി, ഇരുവരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്ന് കോടതി ചോദിച്ചു.