Home » Blog » kerala Max » ‘അഡ്‌മിറ 26’ – കുട്ടികളും മാതാപിതാക്കളുമായുള്ള കുടുംബബന്ധം ശക്തമാക്കുന്ന നവസംരംഭവുമായി നാഷണൽ കോളേജ്
12

തിരക്കേറിയ ആധുനിക ജീവിതത്തിൽ മാതാപിതാക്കളും മക്കളും തമ്മിൽ അകന്നുപോകുന്ന വൈകാരിക ബന്ധങ്ങൾ തിരികെപ്പിടിക്കാനും ശക്തിപ്പെടുത്താനും അതിലൂടെ ഊഷ്മളമായ ഒരു കുടുംബന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് നാഷണൽ കോളേജിലെ സൈക്കോളജി വകുപ്പ് ‘അഡ്‌മിറ 26’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

വിദ്യാഭ്യാസം, ജോലി തുടങ്ങിയ ദൈനംദിന തിരക്കുകൾക്കിടയിൽ കുടുംബങ്ങളിൽ ഉണ്ടാകുന്ന വൈകാരിക അകൽച്ച ഇല്ലാതാക്കുക എന്ന നൂതന ആശയമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കുടുംബത്തിലെ ഹൃദ്യമായ ഓർമ്മകൾ പങ്കുവെക്കാനും പരസ്പരം മനസ്സിലാക്കാനും തുറന്ന ആശയവിനിമയത്തിനും സുരക്ഷിതമായ ഒരു വേദി ഈ സംരംഭം കുടുംബങ്ങൾക്ക് ഒരുക്കി നൽകി. കുടുംബാംഗങ്ങൾക്കിടയിലെ വിശ്വാസവും ഊഷ്മളതയും വീണ്ടെടുക്കുന്നതിലൂടെ മികച്ച വൈകാരിക ബന്ധം ഉറപ്പാക്കാനും, അതുവഴി സമൂഹത്തിന് മുതൽക്കൂട്ടാകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വകുപ്പ് മേധാവി ഭവ്യ.വി.ബി, അദ്ധ്യാപകരായ വൈഷ്‌ണ ടി. എസ്, ആര്യ എസ് രാജ്, ഉബൈദ്. എ, ജസ്റ്റിൻ ഡാനിയേൽ നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.