Home » Blog » Kerala » അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരും : വിദ്യാഭ്യാസ മന്ത്രി
shivankutty

ന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആറ് വയസ്സ് എന്ന നിർദേശം 2027-ൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, മിനിമം മാർക്ക് സംവിധാനം 1 മുതൽ 9-ാം ക്ലാസ് വരെ ഈ വർഷം നടപ്പിലാക്കും. ഇത് അടുത്ത വർഷം പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ എല്ലാവരുടെയും ശ്രദ്ധ തിരുവനന്തപുരം കോർപ്പറേഷനിലാണ്. സർക്കാരിനോടുള്ള അനുകൂല സമീപനം പൊതുവിൽ കാണുന്നതിനാൽ ഇവിടെ മികച്ച വിജയം നേടുമെന്നും, നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനം എളുപ്പമായിരുന്നുവെന്നും, 60-ൽ 55 സീറ്റെങ്കിലും എൽ.ഡി.എഫ് നേടുമെന്നും മന്ത്രി പറഞ്ഞു. നേമം മണ്ഡലത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അവിടെ എൽ.ഡി.എഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിൽ ബി.ജെ.പിക്ക് വട്ടപ്പൂജ്യമായിരിക്കും ഫലമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് നേട്ടമുണ്ടാകാൻ കാരണം കോൺഗ്രസ്-ബി.ജെ.പി ധാരണയും ചില അഡ്ജസ്റ്റ്‌മെന്റുകളുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.