57-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സുപ്രധാന പ്രഖ്യാപനം നടത്തി. അടുത്ത വർഷം മുതൽ ശാസ്ത്ര മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്, അടുത്ത വർഷം മുതൽ വിജയികൾക്കുള്ള കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
