Home » Blog » Kerala » അടുത്ത നാല് ദിവസം കേരളത്തിൽ വ്യാപക മഴ
21

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട്.

നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 31 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, അതിന് ശേഷവും മഴ തുടരുമെങ്കിലും എല്ലാ ജില്ലകളിലും ഒരുപോലെ ലഭിക്കണമെന്നില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.