DAZc-680x450.jpg

രാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായ അജിത് കുമാറും ശാലിനിയും കേരളത്തിലെ ക്ഷേത്രത്തിൽ ദർശനം നടത്തി. കോളിവുഡിലെ സൂപ്പർസ്റ്റാറാണെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന അജിത്തിന്റെ ലളിതമായ ജീവിതശൈലി ശ്രദ്ധേയമാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള നടന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് കുമാർ കേരളത്തിലെ ക്ഷേത്രത്തിൽ രഹസ്യമായി ദർശനം നടത്തിയത്. പാലക്കാട് പെരുവെമ്പിലുള്ള പ്രശസ്തമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് നടൻ കുടുംബസമേതം തൊഴാനെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബക്ഷേത്രമാണിത്.

ക്ഷേത്രത്തിലെത്തിയ അജിത്തിന്റെ ലുക്കും അദ്ദേഹത്തിന്റെ ടാറ്റൂവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിമ്പിളായി മുണ്ടും മേൽമുണ്ടും ധരിച്ചാണ് നടൻ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായുള്ള വലിയ ടാറ്റൂ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പരദേവതയായ ഭഗവതിയുടെ ചിത്രമാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *