Home » Blog » Kerala » അക്ഷയ സംരംഭകരാകാം: എസ്.സി/ എസ്.ടിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
IMG_20260316_191356

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ സ്വീകരിക്കും. അപേക്ഷ ഫീസ് മാര്‍ച്ച് 21 വരെയും സ്വീകരിക്കും.

 

പട്ടികജാതി ലൊക്കേഷന്‍:

എടപ്പാള്‍ ഗ്രാമപഞ്ചായത്ത്പെരുമ്പറമ്പ് അങ്ങാടി

കുഴിമണ്ണ ഗ്രാമപഞ്ചായത്ത്-ആക്കപ്പറമ്പ്

മഞ്ചേരി മുനിസിപ്പാലിറ്റി-ചോലക്കല്‍

നന്നമുക്ക് ഗ്രാമപഞ്ചായത്ത്-പള്ളിക്കര

പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത്-ക്ലാരി മൂച്ചിക്കല്‍

പുത്തൂര്‍ ഗ്രാമപഞ്ചായത്ത്-അത്താണിപ്പടി

താനാളൂര്‍ ഗ്രാമപഞ്ചായത്ത്-പട്ടരുപ്പറമ്പ

വളാഞ്ചേരി മുനിസിപ്പാലിറ്റി-കുളമംഗലം

 

പട്ടിക വര്‍ഗ ലൊക്കേഷന്‍:

അമരമ്പലം ഗ്രാമപഞ്ചായത്ത്-കൂറ്റന്‍പാറ

ചുങ്കത്തറ ഗ്രാമപഞ്ചായത്ത്-എരുമമുണ്ട.

 

https://lbsedp.lbscentre.in/akshaya26/ ലാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങള്‍് lbscentre@gmail.com, adpompm.akshaya@kerala.gov.in/ , https://akshaya.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍-0483-2739027.