കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണ മേഖലകളിലെ ആഗോള മുന്‍നിര ബ്രാന്‍ഡായ ഹൈസെന്‍സിന്റെ പുതിയ ടെലിവിഷന്‍ ശ്രേണിയായ യു7എസ്ഇ 144 ഹെര്‍ട്സ് യു.എല്‍.ഇ.ഡി മിനി-എല്‍.ഇ.ഡി ടി.വി.കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ദൃശ്യ-ശബ്ദ അനുഭവവും പുതു തലമുറ ഗെയിമിംഗ് പ്രകടനവും ലക്ഷ്യമിട്ടുള്ള ഈ പുതിയ ശ്രേണി, അത്യാധുനിക ഡിസ്പ്ലേ സാങ്കേതികവിദ്യയും എ.ഐ. പ്രോസസിംഗും സംയോജിപ്പിച്ച് കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അനുഭവമാണ് ഉപഭോക്താവിന് നല്‍കുന്നത്.
ഹൈസന്‍സിന്റെ നൂതനമായ യു.എല്‍.ഇ.ഡി മിനി എല്‍.ഇ.ഡി സാങ്കേതിക വിദ്യയാണ് ഈ ശ്രേണിയുടെ പ്രധാന സവിശേഷത. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ദൃശ്യങ്ങളില്‍ കൂടുതല്‍ സ്വാഭാവികതയും ഉറപ്പാക്കുന്നുണ്ട്. ഹൈ-ക്യു.എല്‍.ഇ.ഡി കളര്‍ സാങ്കേതിക വിദ്യയാണ് ഇതിലുള്ളത്. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന രൂപകല്‍പ്പനയും ഈ ശ്രേണിയുടെ പ്രത്യേകതയാണ്.
ഹൈ പെര്‍ഫോമന്‍സ് ഗെയിമിംഗിനായി രൂപകല്‍പ്പന ചെയ്ത യു7എസ്ഇ ശ്രേണിയില്‍ 144 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റാണുള്ളണ്ട്. ഇത് മികച്ച് ഗെയിമിംഗ് അനുഭവം നല്‍കും. 100 ഇഞ്ച് മോഡലുകളില്‍ 165 ഹെര്‍ട്സിന്റെ ഗെയിം മോഡ്, വ്യത്യസ്ത റിഫ്രഷ് റേറ്റ്, എച്ച്.ഡി.എം.ഐ 2.1 കണക്റ്റിവിറ്റി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈസന്‍സിന്റെ സ്വന്തം പ്രോസസറായ ഹൈ-വ്യൂ എ.ഐ. എന്‍ജിനാണ് ഓരോ ഫ്രെയിമിന്റേയും പ്രകടനം നിയന്ത്രിക്കുന്നത്. ദൃശ്യ ഗുണനിലവാരം, കോണ്ട്രാസ്റ്റ്, നിറങ്ങള്‍ എന്നിവ തത്സമയം മെച്ചപ്പെടുത്താന്‍ ഈ പ്രോസസറിന് കഴിയും. 100 ഇഞ്ച് മോഡലുകളിലെ ഹൈ-വ്യൂ എ.ഐ. എന്ജിന് പ്രോ കൂടുതല്‍ വ്യക്തതയില്‍ സിനിമാ നിലവാരത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. മികച്ച ശബ്ദാനുഭവത്തിനായി ഡെവിയാലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമീകരിച്ച ബില്‍റ്റ്-ഇന്‍ സബ്വൂഫറും ഈ ശ്രേണിയിലെ ടിവികളിലുണ്ട്.
വേഗതയേറിയതും സുരക്ഷിതവുമായ ഉപയോക്തൃ അനുഭവം നല്കുന്ന വിഡാ സ്മാര്‍ട്ട് ഓപ്പറേറ്റിങ് സംവിധാനത്തിലാണ് ഈ ടിവികള്‍ പ്രവര്‍ത്തിക്കുന്നത്. ഫിലിംമേക്കര്‍ മോഡ്, മുറിയിലെ പ്രകാശം അനുസരിച്ച് സ്വയം ക്രമീകരിക്കുന്ന എ.ഐ. ആര്.ജി.ബി. ലൈറ്റ് സെന്‍സര്‍, വോയിസ് കണ്ട്രോള് എന്നിവയും ഇതിലുണ്ട്.
55, 65, 75, 85, 100 ഇഞ്ച് എന്നീ സ്ക്രീന്‍ സൈസുകളില്‍ ഹൈസന്‍സ് യു7എസ്ഇ യു.എല്‍.ഇ.ഡി മിനി-എല്‍.ഇ.ഡി ടിവികള്‍ ലഭിക്കും. 63,990 രൂപ മുതലാണ് പ്രാരംഭ വില. നന്ദിലത്ത്, മൈജി ഉള്‍പ്പടെയുള്ള പ്രമുഖ റീട്ടെയില്‍ ശൃംഖലകളില്‍ ഇവ ലഭ്യമാണ്.
