Home » Blog » Top News » ഹരിത വിസ്മയമായി ‘ഇല്ലിമുളംകാട്’; നെല്ലിയാമ്പതിയിൽ വിവിധയിനം മുളകളുടെ മാതൃസസ്യത്തോട്ടം , പാലക്കാട്‌ :
images (88)

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സംഘടിപ്പിച്ചിരിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിൽ സന്ദർശകരെ ആകർഷിച്ച് ‘ഇല്ലിമുളംകാട്’ മാതൃസസ്യത്തോട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ മുളയിനങ്ങളെ ഒരിടത്ത് പരിചയപ്പെടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഉറവ്’, കേരള വന ഗവേഷണ സ്ഥാപനം (KFRI) എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച 14-ഓളം വിവിധയിനം മുളകളാണ് ഈ മാതൃസസ്യത്തോട്ടത്തിന്റെ പ്രധാന ആകർഷണം. വലിപ്പത്തിലും ഘടനയിലും ഏറെ സവിശേഷതകളുള്ള ആനമുള മുതൽ കരകൗശല നിർമ്മാണത്തിന് അനുയോജ്യമായ ഈറ്റ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

മുള വർഗ്ഗങ്ങളിലെ വൈവിധ്യങ്ങളായ റ്റുൾഡ, പോളി മോർഫ, ഗഡുവ എന്നിവയ്‌ക്കൊപ്പം കാഴ്ചയിൽ ഏറെ മനോഹരമായ ഗോൾഡൻ ബാംബൂവും പ്രദർശനത്തിലുണ്ട്.