Home » Blog » Kerala » ഹജ്ജ്: ആദ്യ ഇന്ത്യൻ തീർഥാടന സംഘം മദീനയിൽ; ഹാജിമാർക്ക് ഊഷ്മളമായ സ്വീകരണം
18

മദീന: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മദീനയിലെത്തി. സൗദി സമയം രാവിലെ എട്ടരയോടെ മുംബൈയിൽ നിന്നുള്ള 400 പേരുടെ ആദ്യ വിമാനമാണ് എത്തിയത്. ഹജ്ജ് സഹമന്ത്രി, ഇന്ത്യൻ അംബാസിഡർ, കോൺസുൽ ജനറൽ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്.

ആദ്യ ദിനത്തിൽ പത്ത് വിമാനങ്ങളിലായി സ്വകാര്യ ഗ്രൂപ്പുകൾ ഉൾപ്പെടെ നാലായിരത്തിലേറെ തീർഥാടകരാണ് മദീനയിലെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. ഹാജിമാർക്കായി ഇത്തവണ കൂടുതൽ നൂതനവും മെച്ചപ്പെട്ടതുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ജിപിഎസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുൻവർഷങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒരേ മുറിയിൽ കഴിയേണ്ടി വന്നിരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത്തവണ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്, അതേസമയം കുടുംബങ്ങൾക്കായി ഒന്നിച്ച് താമസിക്കാനുള്ള സൗകര്യവും ലഭ്യമാണ്.