സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് ഒരു പവന് 1800 രൂപ വർധിച്ച് വില 92,600 രൂപയിലെത്തി. ഇതോടെ, ഒരു ഗ്രാം സ്വർണ്ണത്തിന് 11,575 രൂപ നൽകേണ്ടിവരും.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 90,360 രൂപയായിരുന്നു വില. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 12,628 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് 9,471 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണം.
