Home » Blog » kerala Max » സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക പരിഗണന
india-flag

രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത് ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വന്ദേമാതരം ആലപിച്ച ശേഷമാകും പ്രധാനമന്ത്രി ഇക്കുറി ത്രിവർണ പതാക ഉയർത്തുക. ഇതിന് പിന്നാലെയാകും ദേശീയ ഗാനം ആലപിക്കുക. വന്ദേമാതരത്തിന്റെ പതാകയേന്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ ചെങ്കോട്ടയുടെ മുകളിലൂടെ പറക്കും. വന്ദേമാതരത്തിന്റെ 150 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സ്വാതന്ത്യദിനത്തിൽ പ്രധാനപ്രമേയമായി ഉൾപ്പെടുത്തിയത് എന്നാണ് പ്രതിരോധ സെക്രട്ടറി ആർ കെ സിങ് അറിയിച്ചത്. യുവശക്തി പ്രമേയമാക്കുന്നതിലൂടെ ജെൻസി തലമുറക്ക് പ്രത്യേക പരിഗണന നൽകലാണ് ലക്ഷ്യമിടുന്നത്. ഇതിന് ദില്ലിയിലെ സമരവുമായി ബന്ധമില്ലെന്നും പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളുട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.