Home » Blog » Kerala » സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; സംസ്ഥാനത്ത് ഇന്ന് പവന് 1440 രൂപ കുറഞ്ഞു
13

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 180 രൂപ കുറഞ്ഞു ഒരു പവന് 1440 രൂപയുടെ കുറവ് രേഖപ്പെടുത്തി. 13,785 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വില 1,10,280 രൂപയും.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. ഈയാഴ്ച സ്വര്‍ണം 2.4 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഇടിഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ 110 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.

യു.എസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണം.