Home » Blog » Business » സ്ത്രീകള്‍ക്ക് ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങളോട് കൂടിയ ബിഒബി വിമന്‍ സഫയര്‍ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ
17

കൊച്ചി: സ്ത്രീകള്‍ക്ക് മാത്രമായി പ്രീമിയം സേവിംഗ്സ് അക്കൗണ്ടായ ബിഒബി വിമന്‍ സഫയര്‍ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ.  10 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷാ പ്ലാന്‍, കുടുംബത്തിലെ ആറ് അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന സൗജന്യ ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, മരുന്നുകള്‍ക്കും പതോളജി പരിശോധനകള്‍ക്കുമുള്ള ഇളവുകള്‍ തുടങ്ങി നിരവധി ആരോഗ്യ-ക്ഷേമ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

മികച്ച ബാങ്കിംഗ് & ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങളും ഈ അക്കൗണ്ട് നല്‍കും. ഇതിനോടൊപ്പമുള്ള ബിഒബി ഭൂമി റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് വഴി ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം, സൗജന്യ ജിം മെമ്പര്‍ഷിപ്പ്, ഹെല്‍ത്ത് ചെക്കപ്പ്, സ്പാ, സലൂണ്‍ സെഷനുകള്‍, ഒടിടി സബ്സ്ക്രിപ്ഷനുകള്‍ തുടങ്ങിയവ ലഭിക്കും. കൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള ബിഒബികാര്‍ഡ് ടിയാര ക്രെഡിറ്റ് കാര്‍ഡിന്‍റെ’ ആദ്യ വര്‍ഷ ഫീസില്‍ 50 ശതമാനം ഇളവ് റിവാര്‍ഡ് പോയിന്‍റുകളായി നല്‍കും.

ബിഒബി വിമന്‍ സഫയര്‍ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് നിരവധി ബാങ്കിംഗ് ആനുകൂല്യങ്ങള്‍ക്കൊപ്പം ലോക്കര്‍ ചാര്‍ജുകളില്‍ പ്രത്യേക ഇളവും ഹോം ലോണ്‍ പ്രോസസ്സിംഗ് ചാര്‍ജില്‍ 50 ശതമാനം കിഴിവും ലഭിക്കും.

സ്ത്രീകള്‍ക്ക് മികച്ച  സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധതയാണ് ബിഒബി വിമന്‍ സഫയര്‍ സേവിംഗ്സ് അക്കൗ ണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. ആരോഗ്യ ആനുകൂല്യങ്ങളും പ്രീമിയം ബാങ്കിംഗ്-ലൈഫ്സ്റ്റൈല്‍ സേവനങ്ങളും ചേര്‍ത്തുകൊണ്ട് സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍  നിറവേറ്റുന്നതിനൊപ്പം ഉയര്‍ന്ന മൂല്യമുള്ള വനിതാ നിക്ഷേപകരുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.