സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമം നടപ്പാക്കുന്നതിന് സുപ്രീംകോടതി നിർദ്ദേശ പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറുകളുടെയും അടിസ്ഥാനത്തിൽ സമന്വയ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത യോഗ്യരായ അധ്യാപക ഉദ്യോഗാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന നവംബർ പത്തിനും അനധ്യാപക ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 11 നും ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252908
