New-Project-96-680x450.jpg

സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസ് അറസ്റ്റിൽ. ‘അബു ലുലു’ എന്നും ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്നും അറിയപ്പെടുന്ന ഭീകരനാണ് പിടിയിലായത്. പടിഞ്ഞാറൻ സുഡാനിലെ എൽ ഫാഷറിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത കേസിലാണ് അറസ്റ്റ്. ക്രൂരമായ കൊലപാതകങ്ങളുടെ ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആർഎസ്എഫ് പുറത്തിറക്കിയ ദൃശ്യങ്ങളിൽ അബു ലുലുവിനെ നോർത്ത് ഡാർഫർ ജയിലിൽ അടച്ചതായി വ്യക്തമാണ്. സാധാരണക്കാർക്കെതിരെ അതിക്രമം നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനായി ‘ലീഗൽ കമ്മിറ്റികൾ’ അന്വേഷണം ആരംഭിച്ചതായും ആർഎസ്എഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *