Home » Blog » Kerala » സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ ഇപി ജയരാജൻ
18

ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. യോ​ഗത്തിൽ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ഡൽഹിയിൽ എത്തിയിട്ടുണ്ട്.

എന്നാൽ, ഇപിയെ തള്ളുന്ന നിലപാടാണ് ഭൂരിഭാ​ഗം പേരും സ്വീകരിച്ചത്. ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇപി അറിയിച്ചതെന്നാണ് വിവരം.

അതിനിടെ, ആയുർവ്വേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചെന്നും സൂചനയുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റിയോ​ഗം ഡൽഹിയിൽ പുരോ​ഗമിക്കുകയാണ്.