Home » Blog » Cinema » സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സംവിധായകന്‍ സനോജ് മിശ്രയ്ക്കെതിരെ പരാതിയുമായി മൊണാലിസ
15

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ മൊണാലിസ. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരത്തിന്റ വെളിപ്പെടുത്തൽ.

ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ പറഞ്ഞിരുന്നെന്ന് മൊണാലിസ പറഞ്ഞു. എന്നാൽ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും മൊണാലിസ വ്യക്തമാക്കി.

തനിക്ക് 18 വയസാകുന്നതിനു മുൻപാണ് സനോജ് മിശ്രയിൽനിന്ന് ദുരനുഭവം ഉണ്ടായത്. സംവിധായകനെതിരെ പരാതികൊടുക്കാൻ ആലോചിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുവരികയാണെന്നും മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.