Home » Blog » kerala Max » സിഡ്‌കോ രജതജൂബിലിയാഘോഷം തിരുവനന്തപുരത്ത് നടന്നു
2
തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (COA) നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് കേബിള്‍ ഇന്റര്‍നെറ്റ് ഡവലപ്‌മെന്റ് സഹകരണ സംഘത്തിന്റെ (സിഡ്‌കോ) രജത ജൂബിലിയാഘോഷ പരിപാടികള്‍ തിരുവനന്തപുരം കിഴക്കേക്കോട്ട രാജധാനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിലൊന്നായി മാറാന്‍ ഇക്കാലയളവില്‍ സിഡ്‌കോയ്ക്ക് സാധിച്ചുവെന്നും നവീനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സ്ഥാപനത്തിന് സാധിക്കട്ടെയെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ അദ്ധ്യക്ഷനായി.  സിഡ്‌കോയുടെ മുന്‍കാല ഡയറക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങും രജതജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി നടന്നു.
സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) എ. ശ്രീകുമാര്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (കണ്‍സ്യൂമര്‍) വി. രാമകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) തിരുവനന്തപുരം ഐ.പി കുമാരി ബിന്ദു, അസി.രജിസ്ട്രാര്‍ (ജനറല്‍) തിരുവനന്തപുരം ആര്‍ ലീന ലോപ്പസ്, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കെ ഗോവിന്ദന്‍, ന്യൂസ് മലയാളം ചാനല്‍ എംഡി എം അബൂബക്കര്‍ സിദ്ദിഖ്, കെസിസിഎല്‍ ചെയര്‍മാന്‍ പി.പി സുരേഷ് കുമാര്‍, എംഡി അനില്‍ മംഗലത്ത്, കേരളവിഷന്‍ ടേണിംഗ്‌സ് എംഡി കെ.വി രാജന്‍, കേരളവിഷന്‍ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, കേരളവിഷന്‍ ടൂറിസം പ്രൈ. ലി. എംഡി വിഎസ് ജ്യോതികുമാര്‍, സിഡ്‌കോ വൈസ് പ്രസിഡന്റ് എം. മന്‍സൂര്‍, ഡയറക്ടര്‍മാരായ ബിനു ശിവദാസ്, സുദേഷ് ബല്‍രാജ്, ടി ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേബിള്‍ ടിവി മേഖലയിലെ സ്വയംതൊഴില്‍ സംരംഭകരെയും പ്രാദേശിക ഓപ്പറേറ്റര്‍മാരെയും സാമ്പത്തികമായി പിന്തുണയ്ക്കുക, ഡിജിറ്റല്‍, ഇന്റര്‍നെറ്റ് മേഖലകളുടെ വികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിഡ്‌കോ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു.