Home » Blog » Kerala » സിജെപി ചർച്ചാ വാർത്തകൾ നിഷേധിച്ച് കേന്ദ്രം; ഡൽഹിയിൽ ശക്തമായ പ്രതിഷേധം.
cjp-protest-680x450

കോക്രോച്ച് ജനതാ പാർട്ടി വക്താക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ കേന്ദ്രം ഔദ്യോഗികമായി നിഷേധിച്ചു. നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി പാർട്ടി വക്താക്കൾ ചർച്ച നടത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും കേന്ദ്രം ഇത് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു.

 

സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ കേന്ദ്രം സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹി പാര്‍ലമെന്റിന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പരിസരത്തും റെയിൽ ഭവന് സമീപവും വൻ സംഘര്‍ഷമാണ് അരങ്ങേറിയത്. പോലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പികളെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.