sanju-samson-1-680x450.jpg

ന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു. ഡിസംബറിൽ നടക്കാനിരിക്കുന്ന മിനി താരലേലത്തിന് മുന്നോടിയായി നിരവധി ടീമുകൾ സഞ്ജുവിനെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.

അഞ്ചു തവണ ഐപിഎൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സാണ് (സിഎസ്‌കെ) സഞ്ജുവിന്റെ കാര്യത്തിൽ ഏറെക്കാലമായി താൽപ്പര്യം പ്രകടിപ്പിക്കുന്നത്. രാജസ്ഥാൻ വിടുന്ന താരം ധോണിപ്പടയിൽ എത്തുമെന്ന തരത്തിൽ ശക്തമായ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സിഎസ്‌കെയ്ക്ക് പുറമെ, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുമായി ബന്ധപ്പെടുത്തിയും സഞ്ജുവിന്റെ പേര് ചർച്ചകളിൽ ഇടംപിടിച്ചിരുന്നു.

എന്നാലിപ്പോൾ, ക്രിക്കറ്റ് സർക്കിളുകളിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹം, സഞ്ജുവിന്റെ കൂടുമാറ്റം നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്കായിരിക്കും (ആർസിബി) എന്നാണ്. ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റിനൊപ്പം നിൽക്കുന്ന ചിത്രം സഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ആർസിബിയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റും മലയാളിയുമായ ഗബ്രിയേൽ കുര്യനൊപ്പമാണ് ടർഫിൽ ബാറ്റുപിടിച്ച് സഞ്ജു നിൽക്കുന്നത്. സഞ്ജു ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് ജേഴ്സിയാണ് അണിഞ്ഞിരിക്കുന്നതെങ്കിൽ, ഗബ്രിയേൽ ആർസിബിയുടെ ജേഴ്സിയിലാണ്. ഈ ചിത്രം പുറത്തുവന്നതോടെയാണ്, അഞ്ചുതവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സിനും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും ഡൽഹി ക്യാപിറ്റൽസിനും പിന്നാലെ നിലവിലെ ചാമ്പ്യൻമാരായ ആർസിബിയും സഞ്ജുവിനെ ലക്ഷ്യമിടുന്നു എന്ന പുതിയ അഭ്യൂഹം ശക്തമായത്.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായാണ് ഇരുവരും ഒരുമിച്ചുള്ള പരിശീലനത്തിന്റെ ചിത്രം പുറത്തുവന്നത്. ഡിസംബറിൽ നടക്കാനിരിക്കുന്ന മിനി താരലേലത്തിന് മുൻപ് ഈ ചിത്രം വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അടുത്ത സീസണിൽ സഞ്ജു ചാമ്പ്യൻമാരുടെ തട്ടകത്തിലേക്ക് പോകുമോയെന്നാണ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *