WhatsApp Image 2025-10-10 at 18.00.26_d4262e26

 

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി- സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാടുള്ള സഖി വണ്‍ സ്റ്റോപ് സെന്ററിലേക്ക് വീല്‍ ചെയറുകളും സ്‌ട്രെച്ചറുകളും കൈമാറി.

എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ്, മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം മേഖലാ മാനേജര്‍ വിനോദ്കുമാര്‍ കെ.എസ്. എന്നിവര്‍ ചേര്‍ന്ന് കൈമാറിയ ഉപകരണങ്ങള്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജീജ എസ്., സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലിയ എ.എസ്. എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ചടങ്ങില്‍ മൂത്തൂറ്റ് ഫിനാന്‍സിന്റെ കാക്കനാട് സെസ് ബ്രാഞ്ച് മാനേജര്‍ രഞ്ജിത്ത് യു.എസ്., കാക്കനാട് ബ്രാഞ്ച് മാനേജര്‍ ആശ ശിവരാമന്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം കണ്ടന്റ് മാനേജര്‍ പത്മകുമാര്‍ പി. തുടങ്ങിയവര്‍ പങ്കെടുത്തു.

കാക്കനാട് വണ്‍ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനായാണ് മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതി പ്രകാരം രണ്ട് വീല്‍ചെയറുകള്‍, ഒരു ഫോള്‍ഡിംഗ് സ്‌ട്രെച്ചര്‍, ഒരു സ്‌ട്രെച്ചര്‍ ട്രോളി എന്നിവ നല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സിന്റെ ഈ സംഭാവന കാക്കനാട് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ് പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സംരംഭമാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ സഹായം, പോലീസ് സഹായം, നിയമസഹായം, കൗണ്‍സലിംഗ്, താല്‍ക്കാലിക താമസ സ്ഥലം തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്. ഇന്ത്യയിലുടനീളം സ്ത്രീകളുടെ ക്ഷേമവും സാമൂഹിക ഉള്‍പ്പെടുത്തലും ലക്ഷ്യമാക്കുന്ന നിരവധി പദ്ധതികളിലാണ് മുത്തൂറ്റ് ഫിനാന്‍സ് സജീവ പങ്ക് വഹിക്കുന്നത്.
(ചിത്രമുണ്ട്)

Leave a Reply

Your email address will not be published. Required fields are marked *