oplus_0
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശായിലെ അധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള മീഡിയ സെന്ററിലെ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. ടി. മിനി, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. കെ. വി. അജിത്കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.
സ്കോപസ്, വെബ് ഓഫ് സയൻസ് എന്നിവയിലെ ഗവേഷണ പ്രസീദ്ധീകരണങ്ങൾ, സ്വയം പോർട്ടലിലെ ഓൺലൈൻ കോഴ്സ് രൂപീകരണം, നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിലെ നവീന രീതികൾ, ഉന്നത വിദ്യാഭ്യാസത്തിലെ ആഗോളീകരണം എന്നീ വിഷയങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ഡോ. വി. കെ. കാർത്തിക, ഡോ. സുരേന്ദ്രൻ ചെറുകോടൻ, ഡോ. നിമിത അബൂബക്കർ, ഡോ. ഇസ്മായിൽ താമരശേരി, ഡോ. സൂസൻ തോമസ്, ഡോ. ടിസി മറിയം തോമസ്, പ്രൊഫ. കെ. എം. സംഗമേശൻ, മനു കെ. കെ. എന്നിവർ വിവിധ സെഷനുകളിൽ പരിശീലന ക്ലാസുകൾ നയിക്കും. ഫെബ്രുവരി ആറിന് പ്രോഗ്രാം സമാപിക്കും.
