ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 13 സീറ്റുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം (ഒന്ന്), സംസ്കൃതം വ്യാകരണം (രണ്ട്), സംസ്കൃതം വേദാന്തം (രണ്ട്), സംസ്കൃതം ന്യായം (രണ്ട്), സംസ്കൃതം ജനറൽ(ഒന്ന്), ഹിന്ദി(രണ്ട്), ഹിസ്റ്ററി(രണ്ട്), ഇംഗ്ലീഷ്(ഒന്ന്) വിഭാഗങ്ങളിലായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലാണ് ഒഴിവുകളുള്ളത്.
മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.
