Home » Blog » kerala Max » ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി കുറഞ്ഞു; വെർച്വൽ ക്യൂ ബുക്കിങ്ങിൽ അന്വേഷണം
SHABARIMALA-680x450

തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി കുറഞ്ഞതിൽ അസ്വാഭാവികത സംശയിച്ച് സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ്ങിലെ കുറവും ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവരുടെ എണ്ണവും പരിശോധിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനോടും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനോടുമാണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.

മുൻവർഷങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇത്തവണ ബുക്കിങ് കുറവാണെന്നാണ് വിലയിരുത്തൽ. നവംബർ 17ന് വെർച്വൽ ക്യൂ വഴി 56,000ത്തിലധികം പേർ ബുക്ക് ചെയ്തെങ്കിലും ഏകദേശം 48,000 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ബുക്ക് ചെയ്തവരിൽ 20,000 മുതൽ 35,000 വരെ പേർ എത്താത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബുക്ക് ചെയ്തവർ ദർശനത്തിനെത്താതിരിക്കുമ്പോൾ ഒഴിവാകുന്ന സ്ലോട്ടുകൾ മറ്റ് ഭക്തർക്ക് ഉപയോഗിക്കാൻ കഴിയാത്തതും സർക്കാരിന്റെ സംശയം വർധിപ്പിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിലെ ക്രമക്കേടുകളോ മറ്റ് കാരണങ്ങളോ തിരക്ക് കുറയാൻ ഇടയാക്കിയിട്ടുണ്ടോയെന്നാണ് പരിശോധനയിലൂടെ കണ്ടെത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *