മധ്യവേനലവധിക്കാലം ആഘോഷമാക്കാൻ യാത്രക്കാരെ കാത്ത് കെഎസ്ആർടിസി എറണാകുളം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മെയ് മാസത്തിൽ 30 വ്യത്യസ്ത വിനോദയാത്രകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് ഈ പാക്കേജുകളുടെ പ്രത്യേകത.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ഗവി, മലക്കപ്പാറ, മൂന്നാർ, വയനാട്, ഗോവ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. മിക്ക യാത്രകളും പുലർച്ചെ 5:00-നും 6:00-നും ഇടയിൽ ആരംഭിച്ച് രാത്രി 11:00-ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി 9496800024, 8289905075, 9656197395 നമ്പറുകളിൽ വിളിക്കാവുന്നതാണ്
