Home » Blog » Kerala » വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം തിരിച്ചടിയായി; പാർട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയോ എന്നും പരിശോധിക്കണം – തോട്ടത്തിൽ രവീന്ദ്രന്‍
12

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശം തിരിച്ചടിയായെന്ന് കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമായിരുന്നുവെന്നും ഇനി വരുന്ന സർക്കാരെങ്കിലും നടപടിയെടുക്കണമെന്നും തോട്ടത്തിൽ രവീന്ദ്രന്‍ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള യുഡിഎഫ് പ്രചരിപ്പിച്ചതും തിരിച്ചടി ആയിട്ടുണ്ടാകും. നോർത്തില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കി. പാർട്ടി ബെൽറ്റുകളിൽ വോട്ട് ചോർന്നു. പാർട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയോ എന്ന് പരിശോധിക്കണമെന്നും രവീന്ദ്രന്‍ പറഞ്ഞു.