വാഷിങ്ടണ്‍: വെടിവെപ്പില്‍ വീണ്ടും പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം നടക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയില്ലെന്നും വെടിവെപ്പിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റോ? എന്നായിരുന്നു തന്റെ പേടിയെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ താന്‍ ജീവിതം പഠിച്ചുവെന്നും സിബിസിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
“എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു. എന്റെ ചുറ്റും മഹത്തായ വ്യക്തികളുണ്ടായിരുന്നു. അതുകാരണം സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശത്തോട് ഞാന്‍ പതുക്കെയാണ് പ്രതികരിച്ചത്. തന്നോടും ഫസ്റ്റ് ലേഡി മെലാനിയയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ നിലത്ത് കിടക്കാന്‍ തയാറായത്.” – ട്രംപ് പറഞ്ഞു. ഹില്‍ട്ടണിലെത്തിയ തോക്കുധാരി കൊണ്ടുവന്ന മാനിഫെസ്റ്റോ വായിക്കാന്‍ താൻ കാത്തിരിക്കുകയാണ്. ഞാൻ റേപ്പിസ്റ്റോ ശിശുപീഡകനോ അല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെ വെടിവെപ്പുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വൈറ്റ് ഹൗസ് കറസ്പോണ്ടേഴ്സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ട്രംപ് ഭരണകൂടത്തിലെ മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേമസമയം, സമയമാറ്റത്തോടെ ചടങ്ങ് നടക്കുമെന്നും ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി അത്താഴവിരുന്നുകള്‍ നടക്കുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് സീക്രട്ട് സര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
