കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ വീണ്ടും ദുരന്തമുണ്ടാക്കി. മെഡിക്കൽ കോളേജ് – ഫറോക്ക് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവിന് ദാരുണാന്ത്യം. അപകടത്തിൽ യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്നാണ് റിപ്പോർട്ട്. ഗതാഗത തടസ്സത്തെ തുടർന്ന് ബസ് റൂട്ട് മാറി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
