തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1080 രൂപയാണ് ഇന്ന് കൂടിയത്. 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഒരു ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഏപ്രിൽ 2-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില രേഖപ്പെടുത്തിയത്, 1,09,240 രൂപ.
ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.
