2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം തൃഷയും വിജയും വിവാഹിതരായേക്കുമെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രചരിക്കപ്പെടുകയുണ്ടായി. ആ പോസ്റ്റിന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ “ലൈക്ക്” ചെയ്തിരിക്കുന്നു. ഇതോടെ വിജയ്- തൃഷ വിവാഹം വൈകാതെയുണ്ടാകുമെന്ന തരത്തിൽ തീപിടിച്ച ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
വിജയ് ഭാര്യ സംഗീത സോർണലിംഗവുമായി വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് തൃഷയുമായുള്ള വിവാഹ വാർത്തകൾ ചർച്ചയായിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വിജയ്- സംഗീത വിവാഹമോചന കേസുമായി ബന്ധപ്പെട്ട വാദം കേൾക്കൽ 2026 ഏപ്രിലിൽ നടക്കുമെന്നാണ് പ്രതീക്ഷ.
2026 മെയ് 4 നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം. ഇക്കുറി വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെയും മത്സരരംഗത്തുണ്ട്. അടുത്ത മുഖ്യമന്ത്രി താനാണെന്ന് വിജയ് പ്രഖ്യാപിച്ചും കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും താരവിവാഹമെന്ന പുതിയ പ്രചരണങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയായിരിക്കുകയാണ്.
