grandvitara-680x450.jpg

പ്രീമിയം നെക്സ റീട്ടെയിൽ നെറ്റ്‌വർക്ക് വഴി വിൽക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് ദീപാവലി പ്രമാണിച്ച് വലിയ വിലക്കുറവ് ലഭിച്ചു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ജിഎസ്‌ടി 2.0 പ്രകാരമുള്ള നികുതി പരിഷ്‌കരണങ്ങളെത്തുടർന്നാണ് ഈ ജനപ്രിയ എസ്‌യുവിയുടെ വിലയിൽ മാറ്റം വന്നത്.

വിലക്കുറവും പുതിയ നിരക്കും

വേരിയന്റുകൾ അനുസരിച്ച്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില ₹37,000 മുതൽ ₹1.07 ലക്ഷം വരെയാണ് കുറച്ചത്. വിലക്കുറവ് വന്നതോടെ, ഗ്രാൻഡ് വിറ്റാരയുടെ പുതിയ എക്സ്-ഷോറൂം വില ₹10.77 ലക്ഷം മുതൽ ₹19.72 ലക്ഷം വരെയായി കുറഞ്ഞു. മുൻപ് ഇത് ₹11.42 ലക്ഷം മുതൽ ₹20.68 ലക്ഷം വരെയായിരുന്നു. നിലവിലെ ഈ ഓഫർ ഗ്രാൻഡ് വിറ്റാര സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകും.

ഈ വില പരിഷ്കരണത്തിന് ശേഷം, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര AWD ആൽഫ വേരിയന്റിന് പരമാവധി 1.07 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിച്ചു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകൾക്ക് 37,000 മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വിലക്കുറവ് ലഭിച്ചു . ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റുകൾക്ക് 52,000 മുതൽ 96,000 വരെ വിലക്കുറവ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *