Home » Blog » Kerala » വാട്സ്ആപ്പ് ചാനൽ കൂടുതൽ ആക്ടീവ് ആക്കാം; ഇതാ വരുന്നു ഗംഭീര മാറ്റം!
WHATSAPP-LOACK-1-680x450

വാട്സ്ആപ്പ് ചാനൽ ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ കൂടി എത്തുന്നു. ഇനി മുതൽ അഡ്മിൻമാർക്ക് ക്വിസുകൾ തയ്യാറാക്കി തങ്ങളുടെ ചാനലിൽ പങ്കുവെക്കാൻ സാധിക്കും. ഫോളോവേഴ്സുമായി കൂടുതൽ സംവദിക്കാൻ ഇത് അഡ്മിൻമാരെ സഹായിക്കും. വൺ-വേ ബ്രോഡ്കാസ്റ്റിംഗ് രീതിയിലാണ് ചാനലുകൾ പ്രവർത്തിക്കുന്നതെങ്കിലും, പുതിയ മാറ്റത്തോടെ ഇത് കൂടുതൽ ജനപ്രിയമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ടെക് വെബ്സൈറ്റായ ‘WABetaInfo’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ചാനൽ ക്വിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ഉപയോഗിച്ച് ഒരു ചോദ്യവും അതിനുള്ള ഉത്തരങ്ങൾ വിവിധ ഓപ്ഷനുകളായും ചാനലിൽ പങ്കുവെക്കാം. ഫോളോവർമാർക്ക് ഈ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത് ക്വിസിൽ പങ്കെടുക്കാം. ഉത്തരം ശരിയാണോ തെറ്റാണോ എന്ന് തത്സമയം അറിയിക്കുകയും ചെയ്യാം.

ആൻഡ്രോയിഡിലേയും ഐഒഎസിലേയും ഏറ്റവും പുതിയ പബ്ലിക്ക് ബീറ്റാ പതിപ്പിൽ വാട്സ്ആപ്പ് ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് വാബീറ്റാ ഇൻഫൊ റിപ്പോർട്ടിൽ പറയുന്നു. വാട്‌സ്ആപ്പ് പോൾ ഫീച്ചറിന് സമാനമായ ഇന്റർഫെയ്‌സ് തന്നെയാണ് ഇത്. ചാനൽ അഡ്മിന് ഇത് തിരഞ്ഞെടുത്ത് ചോദ്യവും അതിനുള്ള ഉത്തരം ഉൾപ്പെടുന്ന ഓപ്ഷനുകളും നൽകി പോസ്റ്റ് ചെയ്യാം. ഓരോ ഓപ്ഷനുകൾക്കുമൊപ്പം ചിത്രങ്ങളും നൽകാം.

ചാനലുകളിൽ ഉപഭോക്താക്കളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും ചാനലുകളുടെ പ്രചാരം വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ തന്നെ എല്ലാ ഉപഭോക്തക്കൾക്കുമായി ഇത് എത്തിയേക്കും എന്നാണ് റിപ്പോർട്ട്.