Home » Blog » Kerala » ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; ജൂൺ 30ന് ചുമതലയേൽക്കും
21

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു. ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജൂൺ 30ന് ആണ് ജനറൽ ധീരജ് സേത്ത് ചുമതലയേൽക്കുക.

2028 ആഗസ്റ്റ് 31 വരെയാണ് കരസേന മേധാവി സ്ഥാനത്ത് ജനറൽ ധീരജ് സേത്തിന്റെ കാലാവധി. നിലവിൽ കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. നിരവധി സുപ്രധാന സ്റ്റാഫ് പദവികളും തന്ത്രപ്രധാനമായ ചുമതലകളും വഹിച്ചിട്ടുണ്ട്.