Home » Blog » Kerala » റോഡിലിറങ്ങി ഭീതി പരത്തി കാട്ടാന; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ആക്രമിച്ചു, ബൈക്ക് തകർത്തു.
wb-elephant-680x450

പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരിക്കേറ്റത്.

 

ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ വേലുത്തോടിന് സമീപത്തുവെച്ചാണ് സംഭവം. ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷിബു തങ്കപ്പന്റെ കാലിന് ഒടിവുണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.