റാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്

ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎല്‍എ അഡ്വ പ്രമോദ് നാരായണ്‍. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴില്‍ അന്വേഷകര്‍ ഉള്‍പ്പടെ എല്ലാവരെയും പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്തിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന്  എംഎല്‍എ പറഞ്ഞു. റാന്നി താലൂക്കാശുപത്രി നിര്‍മാണം ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് സ്ത്രീ സൗഹൃദമാക്കുന്നതിന് 50 ലക്ഷം രൂപ  അനുവദിക്കും . നോളേഡ്ജ് വില്ലേജിന്റെ ഭാഗമായി സൗജന്യ പിഎസ്‌സി പരിശീലനം, കുടുംബശ്രീയുമായി ചേര്‍ന്ന് സ്‌കില്‍ ഡെവലപ്പ്മെന്റ് എന്നിവ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ ആര്‍ പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അജിമോന്‍ പുതുശ്ശേരിമല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത സുരേഷ്, അംഗങ്ങളായ സന്ധ്യാ ദേവി, സിന്ധു സഞ്ചയന്‍, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *